12 December Wednesday

ഈ നേട്ടം ചെല്ലാനത്തെ ജനങ്ങളുടേതും: ലിജോ ജോസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


കൊച്ചി > സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് ലിജോ ജോസ് പെല്ലിശേരി. 'ഈ. മാ. യൗ.' എന്ന ചിത്രത്തിനാണ് ലിജോ ജോസിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. 'പുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു. ചിത്രീകരണത്തോട് തീരദേശജനത സഹകരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ അത് അസ്ഥാനത്താണെന്ന് തെളിയിക്കുന്ന സഹകരണമാണ് അവരുടെ ഭാഗത്തുനിന്നു ലഭിച്ചത്.

സ്വതന്ത്രമായ പ്രവർത്തനങ്ങളാണ് നല്ല സിനിമകൾ ഉണ്ടാക്കുന്നത്. പുരസ്കാരത്തിന്റെ ഭാരമില്ലാതെയാവും അടുത്ത സിനിമയെ സമീപിക്കുക. ജൂൺ പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നു പ്രതീക്ഷിക്കുന്നു'‐ലിജോ പറഞ്ഞു.

ഈ സിനിമയിലൂടെതന്നെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ പോളി വിത്സന്റെയും സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടിയ രംഗനാഥ് രവിയുടെയും നേട്ടത്തിലാണ് തനിക്ക് ഏറെ സന്തോഷമെന്നും ലിജോ പറഞ്ഞു. പോളി വിത്സൻ 25 വർഷമായി നാടകവേദികളിലുള്ള നടിയാണ്. ഏതാനും ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. അവരുടെ കഴിവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ഏതാനും വിദേശ ചലച്ചിത്രമേളകളിലേക്കുകൂടി ചിത്രം അയച്ചിട്ടുണ്ട്. അതിന്റെ ഫലത്തിനായുള്ള കാത്തിരിപ്പാണ്.

പ്രധാന വാർത്തകൾ
Top