10 December Monday

അവാർഡ് വൈകിയില്ല; ഞാൻ ഇപ്പോഴും തുടക്കക്കാരൻ‐ഇന്ദ്രൻസ്

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തിരുവനന്തപുരം > മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. പുരസ്കാരം കൂടുതൽ ഉത്തരവാദിത്തവും ഉത്സാഹവും നൽകുന്നു. അവാർഡ് വൈകിയോ എന്ന ചോദ്യത്തിന് അഭിനയത്തിന്റെ കാര്യത്തിൽ താനിപ്പോഴും തുടക്കക്കാരനാണെന്നായിരുന്നു മറുപടി. അവാർഡിനായി കാത്തിരുന്നിട്ടില്ല. വരുന്ന പടങ്ങൾ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാറില്ല. ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത്.

നമുക്ക് ഇണങ്ങുന്ന വേഷം എന്നു തോന്നുന്നതിനോട് കൂടുതൽ ആത്മാർഥത കാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആളൊരുക്കത്തിലെ തന്റെ കഥാപാത്രം ഓട്ടംതുള്ളലുകാരന്റേതാണ്. ആ കഥാപാത്രത്തിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top