23 September Sunday

ഇന്ദ്രൻസിനെ വീട്ടിലെത്തി കോടിയേരി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


തിരുവനന്തപുരം > മികച്ച നടനുള്ള സംസ്ഥാന പുരസ്കാരജേതാവ് ഇന്ദ്രൻസിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിനന്ദിച്ചു. വ്യാഴാഴ്ച രാത്രി കുമാരപുരത്തുള്ള ഇന്ദ്രൻസിന്റെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇന്ദ്രൻസ്, ഭാര്യ ശാന്തകുമാരി, ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ് എന്നിവർ ചേർന്ന് കോടിയേരിയെ സ്വീകരിച്ചു.

ഏത് കഥാപാത്രം നൽകിയാലും അഭിനയിക്കാൻ കഴിവുള്ള അനിതരസാധാരണ പ്രതിഭയാണ് ഇന്ദ്രൻസ് എന്ന് കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു. ആ കഴിവിന് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചുവെന്നത് നമുക്ക് അഭിമാനിക്കാവുന്നതാണെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top