Top
18
Monday, December 2017
About UsE-Paper

തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയിലെ കുഴിത്തുറ റെയില്‍വേ സ്റ്റേഷന്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു. ട്രാക്കുകള്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന്  ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.   നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ചില ട്രെയിനുകള്‍ പൂര്‍ണമായും മറ്റു ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കന്യാകുമാരി- കൊല്ലം മെമു (66305), കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ (56317), കന്യാകുമാരി- പുനലൂര്‍ പാസഞ്ചര്‍ (56716) എന്നിവ പൂര്‍ണമായും റദ്ദാക്കി.

  തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) നാഗര്‍കോവിലില്‍ സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് (22628) നാഗര്‍കോവിലില്‍നിന്നാണ് സര്‍വീസ് ആരംഭിച്ചത്. കൊല്ലം- കന്യാകുമാരി മെമു (66304) നെയ്യാറ്റിന്‍കരയില്‍  സര്‍വീസ് അവസാനിപ്പിച്ചു. നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍ (56304) നാഗര്‍കോവില്‍ ജങ്ഷനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തിയില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെ ഈ ട്രെയിന്‍ സര്‍വീസ് നടത്തി.