Top
18
Monday, December 2017
About UsE-Paper

ഫ്ളാഷ് മോബ്: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കേസ്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


മലപ്പുറം > എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം പൊലീസ് സ്വമേധയാ കേസെടുത്തത്.

ഡിസംബര്‍ ഒന്നിനാണ് മലപ്പുറം കുന്നുമ്മല്‍ ട്രാഫിക് സര്‍ക്കിളില്‍ എയ്ഡ്സ്് ബോധവല്‍ക്കരണ ഭാഗമായി വിദ്യാര്‍ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. പാട്ടിനൊത്ത് നൃത്തംചെയ്യുന്ന വീഡിയോ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചുകൊണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളോടെയുമായിരുന്നു ഇത്. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്നവിധത്തിലും ശത്രുതവര്‍ധിപ്പിക്കുന്നതരത്തിലും ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചതായാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.

തിരുവനന്തപുരം > എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ഒരുസംഘം വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബില്‍ ശിരോവസത്രം ധരിച്ച് പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ളീല പ്രചാരണം നടത്തുന്നതിനെതിരെ യുവജന കമീഷന്‍ കേസെടുത്തു.

ഇത്തരം അശ്ളീല പ്രചാരണങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്നവര്‍ക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് പൊലീസ് സൈബര്‍ സെല്ലിനോട് കമീഷന്‍ ആവശ്യപ്പെട്ടു. വീടിനുള്ളില്‍ ഒതുങ്ങികൂടേണ്ടവരാണ് സ്ത്രീകളെന്ന ഇരുണ്ടകാലത്തെ ഓര്‍മിപ്പിക്കുന്ന പൊതുബോധമാണ് ഇവരെനയിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »