16 October Tuesday

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പിന് കണ്‍ട്രോള്‍റൂം സജ്ജമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017


തിരുവനന്തപുരം > കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കണ്‍ട്രോള്‍ റൂം സംവിധാനങ്ങള്‍ ഉടന്‍ സജ്ജീകരിക്കണമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡ്, തീരദേശ പൊലീസ് തുടങ്ങിയ സേനകളിലെ നിയമനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. മരിച്ച തൊഴിലാളികളില്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഭൂരഹിത ഭവനപദ്ധതിയില്‍ഉള്‍പ്പെടുത്തി വീടും സ്ഥലവും അനുവദിക്കണം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായപദ്ധതികളെ ഫെഡറേഷന്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായി 2500 പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായും ചിത്തരഞ്ജന്‍ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top