16 October Tuesday

ആശങ്കയൊഴിഞ്ഞു; തീരക്കടല്‍ മത്സ്യബന്ധനം സജീവമായി

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

ഹരിപ്പാട് > ഓഖി ചുഴലിക്കാറ്റ് വിതച്ച ആശങ്കകള്‍ അകന്നതോടെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയില്‍ തീരക്കടല്‍ മത്സ്യബന്ധനം സജീവമാകുന്നു. ചെറിയ തെര്‍മോകോള്‍ വള്ളങ്ങള്‍ കരയില്‍നിന്ന് പരമാവധി നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ നീട്ടുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ചെറിയതോതില്‍ ആരംഭിച്ചത്.

മത്തി, കുറിച്ചി, കൂരി, ചെമ്മീന്‍, ഞണ്ട്, മണങ്ങ് എന്നീയിനം മത്സ്യങ്ങളാണ് രണ്ടുദിവസങ്ങളിലായി ലഭിക്കുന്നത്. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴ, പത്തിശേരി, ബസ്സ്റ്റാന്‍ഡ് എംഇഎസ് ജങ്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് തീരക്കടല്‍ മീന്‍പിടിത്തം നടക്കുന്നത്.

ഏതാനും ദിവസമായി കേരളതീരങ്ങളില്‍ ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് പരമ്പരാഗത തൊഴിലാളികള്‍ കടലില്‍ പോകാതായതോടെ മത്സ്യലഭ്യത വിപണിയില്‍ വന്‍തോതില്‍ കുറയുകയും ഉള്ളതിനുതന്നെ തീവില കൊടുക്കേണ്ടിവരുകയും ചെയ്ത സാഹചര്യത്തില്‍ ലഭിക്കുന്ന മീനിന് ആവശ്യക്കാരേറെയാണ്.

പ്രധാന വാർത്തകൾ
Top