17 January Thursday

ക്യാപ്‌‌‌റ്റന്‍ തോമസ് ഫിലിപ്പോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

തിരുവനന്തപുരം > രാജ്യം മഹാവീര്‍ചക്ര നല്‍കി ആദരിച്ച ക്യാപ്‌‌റ്റന്‍ തോമസ് ഫിലിപ്പോസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മദ്രാസ് റജിമെന്റില്‍ ഹവില്‍ദാറായിരുന്ന തോമസ് ഫിലിപ്പോസ് 1971ലെ ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ധീരോദാത്തമായ പോരാട്ടമാണ് നടത്തിയത്. ലാലിയാല്‍, സരജ്ചാക് എന്നിവ പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ പോരാട്ടം, ധീരതയുടെയും രാജ്യസ്‌നേഹത്തിന്റെയും മകുടോദാഹരണമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.





 

പ്രധാന വാർത്തകൾ
Top