15 December Saturday

വിദ്യാർഥിനി സൗഹൃദ മുറിയൊരുക്കി കാമ്പിശേരി സ്‌‌‌കൂൾ

സ്വന്തം ലേഖകൻUpdated: Friday Jun 8, 2018

ചാരുംമൂട് > പെൺജീവിതത്തോട‌് ചേർന്നുനിൽക്കുന്നുണ്ട‌് ഈ ഇടം. കൗമാരക്കാരായ പെൺകുട്ടികളുടെ ജീവിതത്തിലെ പ്രയാസങ്ങൾ കണ്ടറിഞ്ഞ‌് കാമ്പിശേരിൽ കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ സജ്ജമാക്കിയ വിദ്യാർഥിനി സൗഹൃദമുറി അവരുടെ ആത്മവിശ്വാസമാണ‌് ഊട്ടിയുറപ്പിക്കുന്നത‌്. ആർ രാജേഷ് എംഎൽഎയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ചാണ്‌ വിദ്യാർഥിനിസൗഹൃദ മുറി സജ്ജമാക്കിയത്‌.  

രണ്ടുലക്ഷം രൂപ മുടക്കി സജ്ജമാക്കിയ സൗകര്യങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, രണ്ട് കട്ടിലുകൾ, തലയിണകൾ, കിടക്കകൾ, വാട്ടർ പ്യൂരിഫയിങ‌് മെഷീൻ, വാഷ്ബേസിൻ, സെമി സ്ലീപ്പർ ചെയർ, ഫസ്റ്റ് എയ്ഡ് ബോക‌്സ‌്, വീൽചെയർ, 15 കസേരകൾ തുടങ്ങിയ ഉപകരണങ്ങളാണ് സജ്ജമാക്കിയത്. സാമൂഹികസേവന രംഗത്തെ മഹദ് വ്യക്തികളുടെ ചിത്രങ്ങളും മുറിയിലുണ്ട‌്.  സ‌്കൂൾ എസ്എംസിയുടെ ആവശ്യപ്രകാരമാണ‌് ആർ രാജേഷ‌് എംഎൽഎ വിദ്യാർഥിനി സൗഹൃദ മുറി ഒരുക്കിയത‌്. ഇതിന്റെ  ദ്ഘാടനം ഈ മാസം നടക്കും.

പ്രധാന വാർത്തകൾ
Top