Top
19
Tuesday, December 2017
About UsE-Paper

ഫ്ളാഷ്മോബ്: വനിതാ കമീഷന്‍ കേസെടുത്തു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > മലപ്പുറത്ത് ഫ്ളാഷ്മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ അശ്ളീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. എയ്ഡ്സ് ദിനത്തിലാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ്മോബ് നടത്തിയത്.  

കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സൈബര്‍സെല്ലിന് കമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ നിര്‍ദേശം നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജോസഫൈന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ അന്തസ്സിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാസ്കാരിക കേരളത്തിന് അപമാനമാണെന്നും പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »