Top
18
Monday, December 2017
About UsE-Paper

അരൂര്‍, ചെങ്ങന്നൂര്‍ ഏരിയ സമ്മേളനങ്ങള്‍ സമാപിച്ചു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

അരൂര്‍ > സിപിഐ എം അരൂര്‍ ഏരിയ സമ്മേളനം ചുവപ്പുസേനാ മാര്‍ച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിച്ചു. ചമ്മനാട് ക്ഷേത്രം കവലയില്‍നിന്ന് ചുവപ്പു സേനാ മാര്‍ച്ചിന്റെ അകമ്പടിയോടെ പ്രകടനം ആരംഭിച്ചു. വനിതകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ ചെങ്കൊടിക്ക് കീഴില്‍ അണിനിരന്നു. ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികളുടെ ബാനറിന് പിന്നില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

വി കെ കേശവന്‍ നഗറില്‍ (കുത്തിയതോട് ടൌണ്‍) പൊതു സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ എം ആരിഫ് എംഎല്‍എ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, കെ വി ദേവദാസ്, അഡ്വ. ബി വിനോദ്, മനു സി പുളിക്കല്‍, എസ് ബാഹുലേയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ എന്നിവര്‍ സംസാരിച്ചു. അഡ്വ. എന്‍ പി ഷിബു നന്ദി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »