Top
18
Monday, December 2017
About UsE-Paper

ജീവിതം തകര്‍ത്ത നിഷ്ഠുരത

Saturday Oct 7, 2017
ശിവദാസ് തച്ചക്കോട്
ആര്‍എസ്എസ് അക്രമത്തില്‍ ഇരു വൃക്കയും തകരാറിലായ ചീരക്കുഴിയിലെ വാസു ഭാര്യ സത്യഭാമയ്ക്കൊപ്പം


വടക്കഞ്ചേരി > 30 വര്‍ഷമായി തുടരുന്ന ദിനചര്യ. രാവിലെ ആറിന് യൂണിയന്‍ ഓഫീസ് തുറക്കുന്നതും പത്രവായനയും വാസുവിന് തന്റെ ജീവിതത്തിന്റെ ഭാഗം. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശിയായ 56കാരനായ വാസു ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) കുണ്ടുകാട് യൂണിറ്റ് സെക്രട്ടറിയും സിപിഐ എം ചീരക്കുഴി ബ്രാഞ്ചംഗവുമാണ്. കഴിഞ്ഞ ഫെബ്രുവരി 11ന് പതിവ് പോലെ രാവിലെ യൂണിയന്‍ ഓഫീസിലെത്തിയ വാസുവിന് നേരെ പതിയിരുന്ന ആര്‍എസ്എസ് സംഘം ചാടിവീണു. പത്രം വായിച്ചിരിക്കുന്നതിനിടെ പാര്‍ടി ഓഫീസില്‍ കയറിയ അക്രമികള്‍ തലങ്ങും വിലങ്ങും വെട്ടി. കൊലപ്പെടുത്താനായിരുന്നു ശ്രമം.

മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം മാരാകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍  ഇരുകാലുകളിലും കൈകളിലുമായി ഇരുപത്തഞ്ചോളം വെട്ടേറ്റു. മൂന്ന് ദിവസം വെന്റിലേറ്ററിലും പത്ത് ദിവസം ഐസിയുവിലുമായി ഒന്നര മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. രണ്ട് മാസം മുമ്പാണ് അല്‍പ്പമെങ്കിലും നടക്കാനായത്. എന്നാല്‍ അന്നത്തെ ആക്രമണത്തിലേറ്റ പരിക്കിന്റെ ഭാഗമായി മറ്റു അസുഖങ്ങളും നിരന്തരം വേട്ടയാടാന്‍ തുടങ്ങി. ഇന്ന് ഇരുവൃക്കകളും തകരാറിലായി മാറാരോഗത്തിന്റെ പിടിയിലാണ് വാസു.

ആസൂത്രിതമായിരുന്നു ആക്രമണം. അതിരാവിലെ ചുമട്ട് തൊഴിലാളികള്‍ പണിക്ക് വരുമെന്ന് മനസ്സിലാക്കി അധികം തൊഴിലാളികള്‍ വരുംമുമ്പേ ആക്രമിക്കുകയായിരുന്നു. വാസുവിനെ മാത്രമല്ല നീല ഷര്‍ട്ടിട്ട് കണ്ട എല്ലാവര്‍ക്കുനേരെയും ആക്രമണം അഴിച്ചുവിട്ടു. ചുമട്ടുതൊഴിലാളിയായ ഇളങ്കാവ് സുദേവനും പരിക്കേറ്റു.  
പ്രദേശത്ത് ഒരു അനിഷ്ടസംഭവങ്ങളുമില്ലാത്ത സമയത്താണ് ആര്‍എസ്എസിന്റെ എകപക്ഷീയ ആക്രമണം. വാസുവിനെ അക്രമിച്ചതിലൂടെ സിപിഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു ആര്‍എസ്എസിന്.

ആക്രമണത്തെത്തുടര്‍ന്ന് അമിതമായി രക്തം വാര്‍ന്നുപോയതും വൃക്കയിലുണ്ടായ രക്തസ്രാവവുമാണ് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ഡയാലിസിസിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാര്യയും സഹോദരിയുമെല്ലാം വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും മാറ്റിവയ്ക്കാന്‍ നല്ലൊരു സംഖ്യ ചെലവാകും. ഇപ്പോള്‍ത്തന്നെ വലിയ സംഖ്യ ചെലവഴിച്ചാണ് ചികിത്സ നടത്തിയത്. ഡയാലിസിസിനും മരുന്നിനുമായി  മാസം 25 ,000 രൂപയോളം ചെലവാകുന്നു. 30 വര്‍ഷമായി ചുമട്ടുതൊഴിലാളിയായ വാസു ഭാര്യ സത്യഭാമയ്ക്കൊപ്പം ചീരക്കുഴിയിലെ വീട്ടിലാണ് താമസം. 

 

Related News

കൂടുതൽ വാർത്തകൾ »