Top
18
Wednesday, October 2017
About UsE-Paper

ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ ജാഥയ്ക്ക് ഊഷ്മള സ്വീകരണം

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌


ആലപ്പുഴ > ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു സംസ്ഥാന ജാഥയ്ക്ക് ആലപ്പുഴയില്‍ ആവേശോജ്വല സ്വീകരണം. ചേര്‍ത്തല സിഐടിയു ഭവന് സമീപം, ഖാദി ജില്ലാ പ്രോജക്ട് ഓഫീസിന് സമീപം, ചെട്ടികുളങ്ങര എന്നിവിടങ്ങളിലാണ് ജാഥയെ വരവേറ്റത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കുകയും പരിഷ്കരിക്കുകയും ചെയ്യുക, റെഡിമെയ്ഡ് ഗവര്‍മെന്റ്സ് നിര്‍മാണ കേന്ദ്രങ്ങളില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 11ന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന മാര്‍ച്ചിന്റെയും ധര്‍ണയുടെയും പ്രചാരണാര്‍ഥമാണ് ജാഥ പര്യടനം നടത്തുന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ ജാഥയെ വരവേല്‍ക്കാനെത്തി.

കാസര്‍കോഡ്നിന്ന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്ത് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി കൃഷ്ണന്‍ എംഎല്‍എ നയിക്കുന്ന ജാഥയാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ ചേര്‍ത്തല സിഐടിയു ഭവന് സമീപത്തുനിന്നാണ് ജില്ലയിലെ പര്യടനം ആരംഭിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ എസ് സാബു അധ്യക്ഷനായി. കെ ധനഞ്ജയന്‍, കെ രാജപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി ഷാജിമോഹന്‍ സ്വാഗതം പറഞ്ഞു.

ആലപ്പുഴ ഖാദി ജില്ലാ പ്രോജക്ട് ഓഫീസിന് സമീപം നടന്ന സ്വീകരണസമ്മേളനത്തില്‍ സിപിഐ എം ആലപ്പുഴ സൌത്ത് ഏരിയ സെക്രട്ടറി അജയ സുധീന്ദ്രന്‍ അധ്യക്ഷനായി. എന്‍ പവിത്രന്‍, സത്യഭാമ, പി രാജേന്ദ്രപ്രസാദ്, കെ ധനഞ്ജയന്‍, സോണി കോമത്ത്, പി കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണങ്ങള്‍ക്ക് ജാഥാക്യാപ്റ്റന്‍ സി കൃഷ്ണന്‍ നന്ദി പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!