16 November Friday

സഹായധന വിതരണം: ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കുന്നതിനു സജ്ജീകരണം ഒരുക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

തിരുവനന്തപുരം > പ്രളയ ദുരന്തബാധിതര്‍ക്ക് 10000 രൂപ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കുന്നതിനും പ്രൊസസ്  ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ശനി, ഞായർ ദിവസങ്ങളിൽ ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ബാങ്കുകള്‍ ഇതിനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്ന്  ഉറപ്പാക്കാന്‍ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഈ ശനിയും ഞായറും പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് ജില്ലാകലക്ടര്‍  പറഞ്ഞു. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ, ആലുവ, കോതമംഗലം, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, കൊച്ചി  ബ്രാഞ്ചുകളും എറണാകുളം ഡിഎച്ച് റോഡിലെ പഞ്ചാബ് നാഷണല്‍ ബാങ്കുമാണ് ചെക്കുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top