15 November Thursday

പ്രളയം ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം പഠിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

തിരുവനന്തപുരം > പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനജൈവവൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവവൈവിധ്യമേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റു് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം. പ്രാദേശികമായി സൂക്ഷ്‌മമായ സര്‍വ്വെ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം ഇത്പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറ് പേരെ പഠനത്തിന് നേതത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top