13 November Tuesday

ദുരിതാശ്വാസനിധിയിലേക്ക‌് സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


കൊച്ചി
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫാക്ടും സഹായധനം കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായ 30 ലക്ഷം രൂപ പ്രസിഡന്റ്‌ ആശ സനിൽ മന്ത്രി എ സി മൊയ്തീന് കൈമാറി.

അഞ്ചു ലക്ഷം രൂപയും പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയവും അടങ്ങിയ തുക മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ഷാജൻ മന്ത്രിക്ക് നൽകി. ജീവനക്കാരുടെ സംഭാവനയും കൂടുതൽ തുകയും അടുത്തഘട്ടത്തിൽ കൈമാറുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു. കുമ്പളം പഞ്ചായത്തിന്റെ സഹായധനത്തിന്റെ ആദ്യഗഡുവായ ഒന്നര ലക്ഷം രൂപയും മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ എ ജി ജോസഫിന്റെ മകൻ ജെയ്‌സൺ സംഭാവന നല്കിയ അമ്പതിനായിരം രൂപയുമടക്കം രണ്ടു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷെർലി ജോർജ് മന്ത്രിക്ക് കൈമാറി.

കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എഫ്എസിടി ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും സംഭാവനയായ 76,12,052 രൂപയുടെ ചെക്ക് മന്ത്രി എ സി മൊയ്തീന് ഫാക്ട് മാർക്കറ്റിങ‌് ഡയറക്ടർ ഡി നന്ദകുമാർ കൈമാറി. എംഎൽഎമാരായ കെ ജെ മാക്‌സി, ഹൈബി ഈഡൻ, എം സ്വരാജ്,  കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള , ഫാക്‌ട‌് സിജിഎം  രാമകൃഷ്ണൻ,  വി പി അപ്പുക്കുട്ട മേനോൻ,  വർഗീസ്, ടി എസ് രാധാകൃഷ്ണൻ, വി എ നാസർ, പി എസ് സെൻ, പി എസ് അനിരുദ്ധൻ, ഷറഫുദ്ദീൻ, ജോർജ് തോമസ്, ഹരികുമാർ, മാർട്ടിൻ, ആർ വേണുഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top