26 September Wednesday

ഇന്ധനവിലവർധന ഡിവൈഎഫ‌്ഐ മാർച്ച‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ഇന്ധനവില വർധയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പന്തം കൊളുത്തി പ്രകടനം പുന്നക്കൽ ജങ്‌ഷനിൽ എത്തിയപ്പോൾ


കൊച്ചി
പെട്രോളിയം ഉൽപന്നങ്ങളുടെ അന്യായമായ വില വർധനവിൽ പ്രതിഷേധിച്ച‌്  ഡിവൈഎഫ്ഐ നേതൃത്വത്തിൽ വെള്ളിയാഴ‌്ച ബ്ലോക്കുകേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക‌്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച്.

ബുധനാഴ്ച മേഖലാ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. വ്യാഴാഴ്ച എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനവും നടത്തി.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്ന ഘട്ടത്തിലും കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചത് ന്യായീകരിക്കാവുന്നതല്ല. പെട്രോളിയം കമ്പനികൾക്ക് ലാഭം വർധിപ്പിക്കാനാണ് വില ഭീമമായി ഉയർത്താൻ അനുവാദം നൽകിയത്.

കൊച്ചി പോസ്റ്റ് ഓഫീസ് മാർച്ച് കെ ജെ മാക്സി എംഎൽഎയും എറണാകുളം  ബിഎസ‌്എൻഎൽ ഓഫീസ് മാർച്ച് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിയംഗം എസ് സതീഷും വൈറ്റില ബിഎസ‌്എൻഎൽ ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺ കുമാറും ആലുവ പോസ്റ്റ് ഓഫീസ് മാർച്ച് ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസും നെടുമ്പാശേരി പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം എ ഡി സുജിലും ഉദ്ഘാടനം ചെയ്യും. മാർച്ച്  വിജയിപ്പിക്കണമെന്ന‌് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ പ്രിൻസി കുര്യാക്കോസും സെക്രട്ടറി അഡ്വ. കെ എസ് അരുൺ കുമാറും അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
Top