19 September Wednesday

ബോട്ടിലിടിച്ചത് ഇന്ത്യന്‍ ചരക്കുകപ്പലെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊച്ചി > കൊച്ചി മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് റിപ്പോര്‍ട്ട്.  ഇന്ത്യന്‍ ചരക്കുകപ്പലായ 'ദേശ് ശക്തി'യാണ് അപകടമുണ്ടാക്കിയതെന്നാണു സൂചന.എന്നാല്‍ 'ദേശ് ശാന്തി' എന്ന പേരിലുള്ള കപ്പലാണ് ഇടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇക്കാര്യത്തില്‍ നാവികസേന ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

കുളച്ചല്‍ സ്വദേശികളായ യുഗനാഥന്‍, യാക്കൂബ്, മനിക്കൊടി എന്നിവരാണ് അപകടത്തില്‍  മരിച്ചത്.  മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. 14 പേരുമായി പോയ ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ടുപേരെ രക്ഷിച്ച് കരയിലെത്തിച്ചു. ബംഗാള്‍ സ്വദേശി നരന്‍ സര്‍ക്കാര്‍, തമിഴ്നാട് രാമന്‍തുറെ സ്വദേശി എഡ്വിന്‍ എന്നിവരെയാണ് രക്ഷിച്ചത്. ഇവരെ പറവുര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവര്‍ക്കായി തുരച്ചില്‍ തുടരുകയാണ്. നേവിയും കോസ്റ്റുഗാര്‍ഡും തെരച്ചിലിനുണ്ട്.രണ്ട് ഹെലികോപ്റ്റും ഒരു കപ്പലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ചേറ്റുവ പുറം കടലിലാണ് അപകടമുണ്ടായത്.മുനമ്പത്ത് നിന്നും 28 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ച്ചാലിലായിരുന്നു അപകടം. മുനമ്പത്ത് നിന്നും പോയ ഓഷ്യാനിക്  എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്. പോണത്ത് സാമ്പന്റെ ബോട്ടാണ് അപകടത്തില്‍ പെട്ടത്.

 തകര്‍ന്ന ബോട്ടിന്റെ പലക കഷണങ്ങള്‍ക്കിടയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെടുത്തത് എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്റെ ഉടമ പറഞ്ഞു.ബോട്ട് അപകടത്തില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top