13 November Tuesday

തൃക്കാക്കര ഓണാഘോഷം: കൊടിയേറ്റ് 16ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


കളമശേരി
തിരുവോണ ഐതിഹ്യമുറങ്ങുന്ന തൃക്കാക്കര മഹാക്ഷേത്രത്തിലെ പത്തുദിവസത്തെ തിരുവോണ മഹോത്സവം 16ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂർമന മുരളി നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ തുടങ്ങും. ഉത്സവ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ശ്രീബലി എന്നിവയും രാവിലെ 6 മുതൽ വിഷ്ണു സഹസ്രനാമം, ജ്ഞാനപ്പാന, ഹരിനാമകീർത്തന  പാരായണവും ഏഴാം ഉത്സവംവരെയുള്ള ദിവസങ്ങളിൽ സമ്പൂർണ നാരായണീയ പാരായണവുമുണ്ടാകും.

കൊടിയേറ്റിന് മുന്നോടിയായി 15ന്  കലാപരിപാടികളുടെ ഉദ്ഘാടനം. തുടർന്ന് വാമനമൂർത്തി വാദ്യകലാ പീഠത്തിലെ വിദ്യാർഥികളുടെ  പഞ്ചാരിമേളം അരങ്ങേറ്റം. തുടർന്ന് പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും . 16ന് അഷ്ടദ്രവ്യമഹാഗണപതിഹോമം , കലവറ നിറയ്ക്കൽ, സമ്പ്രദായ് ഭജൻസ് നൃത്തനൃത്യങ്ങൾ 17 ന്  തിരുവാതിരകളി, കുറത്തിയാട്ടം,  എന്നിവയും 18ന്    ഇരട്ടത്തായമ്പക, കരോക്കെ ഭക്തിഗാന അർച്ചന,  നൃത്താഞ്ജലി 19ന്  മേജർസെറ്റ് കഥകളി 20ന് പാഠകം, സംഗീതക്കച്ചേരി, തൃത്തോത്സവം 21 ന്  സോപാനസംഗീതം, ചാക്യാർകൂത്ത് എന്നിവയുമുണ്ടാകും.

22ന് മഹാബലി ചരിതം തോൽപ്പാവക്കൂത്ത്, ഭരതനാട്യം , നൃത്തനൃത്യങ്ങൾ 23ന് അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള കാഴ്ചശ്രീബലി മധുര ഗാനോത്സവം, കളമശേരി നഗരസഭയുടെ ഓണാഘോഷ പരിപാടികൾ എന്നിവയും
24ന്  ഒമ്പത് ആനകൾ അണിനിരക്കുന്ന ശ്രീബലി, അറുപതിൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം,  തിരുമുൽക്കാഴ്ച സമർപ്പണം, ഉത്രാട സദ്യ, അക്ഷരശ്ലോകസദസ്സ്, സോപാനസംഗീതം,  പകൽപ്പൂരം, പഞ്ചവാദ്യം, പാണ്ടിമേളം, ഓട്ടൻതുള്ളൽ,  ഭരതനാട്യം, ക്ലാസിക്കൽ ഹാർമണി ഫ്യൂഷൻ, പൂപ്പറ, കരിമരുന്നുപ്രയോഗം വലിയ വിളക്കും പള്ളിവേട്ടയും എന്നിവയാണ് പരിപാടികൾ

തിരുവോണ ദിനത്തിൽ രാവിലെ മഹാബലിയെ എതിരേൽപ്പ്,  ഒമ്പത് ആനകൾ അണിനിരക്കുന്ന ശ്രീബലി, സ്പെഷ്യൽ നാദസ്വരം,, പഞ്ചാരിമേളം, തിരുവോണ സദ്യ, നാദലയതരംഗം, അഷ്ടപദികച്ചേരി, കൊടിയിറക്കൽ, തിരുവാറാട്ടെഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം, തിരുവാതിരകളി രാഗമാലിക,  കരിമരുന്ന് പ്രയോഗംഎന്നിവയാണ് പരിപാടികൾ.  ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷ പരിപാടികളുടെ നടത്തിപ്പ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top