24 September Monday

പ്രതിഷേധമുയരണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018


ഡിവൈഎഫ്ഐ പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.
ആർഎസ്എസ് അക്രമിസംഘമാണ് ഡിവൈഎഫ്ഐ സോംഗാൾ മുൻ യൂണിറ്റ് സെക്രട്ടറിയും നിലവിൽ യൂണിറ്റ് അംഗവുമായ അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

മേഖലയിൽ വ്യാജമദ്യ‐ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ ഡിവൈഎഫ്ഐ ‐സിപിഐ എം നേതൃത്വത്തിൽ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

ആർഎസ്എസ് പ്രവർത്തകനും ബിജെപി ജില്ലാ നേതാവിന്റെ മരുമകനുമായ അശ്വഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.

കൊലപാതകത്തിനുപിന്നിലെ എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം.  ആർഎസ്എസിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരായി എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top