26 September Wednesday

വൈദ്യുതി സബ‌്സിഡി ഇല്ലാതാക്കൽ : കേന്ദ്ര നിർദേശം അംഗീകരിക്കില്ല: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

 
ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക‌് നൽകുന്ന സബ‌്സിഡി കുറയ‌്ക്കണമെന്ന‌ കേന്ദ്ര സർക്കാർ നിർദേശം അംഗീകരിക്കാനാകില്ലെന്ന‌്  മന്ത്രി എം എം മണി പറഞ്ഞു.

സാധാരണക്കാരുടെ കഞ്ഞിയിൽ മണ്ണിടുന്ന നയമാണിത‌്. സബ‌്സിഡി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളാണ‌് ഇതിന‌് പിന്നിൽ.
ഇതിനോട‌് യോജിപ്പില്ലെന്ന‌് സംസ്ഥാന സർക്കാർ  കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട‌്. വൻകിടക്കാരെ സഹായിക്കുന്ന നടപടികളാണ‌്  കേന്ദ്രം സ്വീകരിക്കുന്നത‌്.

സബ‌്സിഡി കുറയ‌്ക്കണമെന്നുള്ള കേന്ദ്രനിർദേശം നിയമപരമായ ബാധ്യതയുണ്ടെങ്കിൽമാത്രമേ നടപ്പാക്കൂവെന്നും മാധ്യമപ്രവർത്തകരോട‌് മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top