12 December Wednesday

മനം കവർന്ന് ‘പുരിലിയചൗ’

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

കാലടി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ   നൃത്ത വിഭാഗത്തിന്റെയും ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്-പിക്-മാകേ എന്ന സന്നദ്ധസാംസ‌്ക്കാരിക  സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ബംഗാളി നാടോടി അനുഷ്-ഠാന കലാരൂപമായ ‘പുരിലിയചൗ’ സർവകലാശാല കൂത്തമ്പലത്തിൽ അരങ്ങേറി. ഭാരതീയകലാരൂപങ്ങളെ പരിരക്ഷിക്കുക, പ്രോത്സാഹിപ്പിച്ച‌് വരുംതലമുറകളിലേക്കു പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൃത്തരൂപം വേദിയിൽ അരങ്ങേറിയത്-.

വെസ്റ്റ്- ബംഗാളിൽനിന്നുള്ള താരപഥക് രജകിന്റെ നേതൃത്വത്തിലുള്ള 16 അംഗസംഘം ‘മഹിഷാസുരമർദിനി’  എന്ന കഥയുടെ അവതരണത്തിലൂടെ ആസ്വാദകരുടെ മനം കവർന്നു.  വ്യത്യസ്-തമായ മുഖപടങ്ങളണിഞ്ഞുകൊണ്ട്- കായിക കലയെ സംയോജിപ്പിച്ചുകൊണ്ടുള്ള പശ്ചിമബംഗാളിലെ പുരിലിയയിലെ തനത് നാടോടി അനുഷ്-ഠാനകലയായ‘പുരിലിയചൗ’ വിന്റെഅവതരണം കാണികളിൽ വിസ്മയം നിറച്ചു.


പ്രധാന വാർത്തകൾ
Top