Top
23
Thursday, November 2017
About UsE-Paper

ഗെയില്‍ പൈപ്പ്‌ലൈന്‍ : സര്‍വകക്ഷിയോഗം ഇന്ന്

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട്>ഗെയിലിന്റെ പാചകവാതക പൈപ്പിടലുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ചര്‍ച്ചചെയ്യുന്നതിനുവേണ്ടി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റിലാണു വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിലുള്ള യോഗം. ഗെയ്‌ലിന്റെ കൊച്ചി  മംഗളുരു പ്രകൃതിവാതക പൈപ്പ്‌ലൈനിനെതിരെയാണ് മുക്കത്ത് ചിലര്‍ സമരം നടത്തുന്നത്.

പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ രംണ്ടഗങ്ങള്‍, ഗെയ്ല്‍ ഉദ്യോഗസ്ഥര്‍, സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.  ജനവാസ മേഖലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിലെ ആശങ്ക,  നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍ എന്നിവ ചര്‍ച്ചചെയ്യും.
 

Related News

കൂടുതൽ വാർത്തകൾ »