25 September Tuesday
പന്തംകൊളുത്തി പ്രകടനം ഇന്ന‌്

ഇന്ധനവിലവർധനയ‌്ക്കെതിരെ ഡിവൈഎഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


കൊച്ചി
ഇന്ധനവിലവർധനയ‌്ക്കെതിരെ യുവതയുടെ പ്രതിഷേധം ഇരമ്പി. ബുധനാഴ‌്ച   ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.

ഇടപ്പള്ളിയിൽ നടന്ന  പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി  അഡ്വ. കെ എസ‌് അരുൺകുമാർ  ഉദ്ഘാടനം ചെയ്തു, ജില്ലാ
ജോയിന്റ് സെക്രട്ടറി കെ വി അനിൽകുമാർ,  മേഖലാ സെക്രട്ടറി വിഷ്ണു വേണുഗോപാൽ,
പ്രസിഡന്റ അനീഷ് സോമൻ, ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം  കെ എസ‌് ആദർശ്  എന്നിവർ സംസാരിച്ചു.  വടുതലയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സോളമൻ സിജു, നോർത്തിൽ ബ്ലോക്ക് പ്രസിഡന്റ‌് ഖദീജ റിഷ്ബത്ത്, കലൂരിൽ ബ്ലോക്ക് പ്രസിഡന്റ  പി ജെ പോൾസൺ,  ആലങ്ങാട് ജില്ലാ  സെക്രട്ടറിയറ്റംഗം അബ്ദുൾ ഷുക്കൂർ,  കോലഞ്ചേരി ബ്ലോക്കിൽ കിഴക്കമ്പലത്ത് അബ്ദുൾ സമദ്, കൂത്താട്ടുകുളം പാലക്കുഴയിൽ കേതു സോമൻ,  തിരുമാറാടിയിൽ  മനു മോഹൻ, പാമ്പക്കുടയിൽ ബേസിൽ സണ്ണി,  വൈപ്പിൻ പഴങ്ങാട് ജില്ലാ ജോയിന്റ് സെക്രട്ടറി  എ പി  പ്രിനിൽ, നെടുമ്പാശേരിയിൽ സുചിത്ര മേരി ബേബി,  പാറക്കടവിൽ ശ്യാം മോഹൻ എന്നിവർ ഉദ‌്ഘാടനം ചെയ‌്തു.  കളമശേരിയിൽ ടി ടി രതീഷ‌്, ഏലൂരിൽ എ ഡി സുജി, വാഴക്കാലയിൽ സി എ രജീഷ‌് എന്നിവർ ഉദ‌്ഘാടനം ചെയ‌്തു.
വ്യാഴാഴ്ച എല്ലാ യൂണിറ്റുകളിലും പന്തംകൊളുത്തി പ്രകടനം നടത്തും.

ഡിവൈഎഫ്ഐ ഇരുമ്പനം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ജിജി തമ്പി, അമൽ അപ്പുക്കുട്ടൻ, അജി അപ്പു, വി വിനീഷ് എന്നിവർ സംസാരിച്ചു.
മരട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ബ്ലോക്ക് പ്രസിഡന്റ് കെ വി കിരൺരാജ് ഉദ്ഘാടനം ചെയ്തു. ജോജോ ജോർജ്, രാഹുൽ, മനോജ് എന്നിവർ സംസാരിച്ചു.

എരൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം ബ്ലോക്ക് സെക്രട്ടറി കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. സി എം കിരൺരാജ്, പി ആർ ജിനേഷ്,  സച്ചിൻ ബിജു എന്നിവർ സംസാരിച്ചു. തൃപ്പൂണിത്തറ ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന  പ്രതിഷേധപ്രകടനം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി ബി വിപിൻ ഉദ്ഘാടനം ചെയ്തു. ടി വി ബിജു, ഹരിശങ്കർ രാജ, ലേഖ എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തറ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം മേഖലാ സെക്രട്ടറി എം വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വി പി ഷെബിൻ, കെ പി സന്തോഷ്, സുജിത്ത്, ലെനിൻ എന്നിവർ സംസാരിച്ചു. അമ്പലമേട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സിപിഐ എം ലോക്കൽ  സെക്രട്ടറി കെ കെ രമേശൻ  ഉദ്ഘാടനം ചെയ്തു. എം എസ് രതീഷ്, ടി പി പ്രദീപ്കുമാർ, അനന്തു, അഭിഷേക്എന്നിവർ സംസാരിച്ചു.

ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാവിലെ 10ന് തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
 


പ്രധാന വാർത്തകൾ
Top