14 November Wednesday

രൂപയുടെ ഇടിവ‌് തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


ന്യൂഡൽഹി
അടിതെറ്റിയ രൂപ ബുധനാഴ‌്ച ഡോളറിനു 71.96 എന്ന പരിതാപകരമായ അവസ്ഥയിലെത്തി. രൂപയുടെ തകർച്ച തടയാൻ റിസർവ്ബാങ്ക് നടത്തിയ ഇടപെടലുകളും ഫലം കാണുന്നില്ല. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്  രാവിലെ അൽപ്പം മെച്ചപ്പെട്ടെങ്കിലും ഈ സ്ഥിതി അധികം നീണ്ടില്ല. വ്യാപാരം മുന്നോട്ടുപോയപ്പോൾ വീണ്ടും മൂക്കുകുത്തി.

എണ്ണവിലക്കയറ്റം തുടരുകയും ഡോളർ ശക്തിയോടെ നിൽക്കുകയും ചെയ്യുന്നതിനാൽ വരുംനാളുകളിലും രൂപയുടെ പതനം തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ദുർബലമായ കറൻസിയായി രൂപ മാറിയിട്ടുണ്ട്. ഇതിനാൽ ആഗോള സംഘർഷങ്ങളുടെ സമ്മർദം നേരിടാൻ രൂപയ്ക്ക് കഴിയുന്നില്ല. അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഇറാൻഎണ്ണ വാങ്ങുന്നത് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതും തിരിച്ചടിയായി. എണ്ണ ഇറക്കുമതിക്കായി വൻതോതിൽ ഡോളർ ചെലവിടേണ്ടിവരുന്നു. രാജ്യത്ത് ഡോളറിന്റെ ആവശ്യം ഏറിയതാണ് രൂപ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുന്നത്.
 


പ്രധാന വാർത്തകൾ
Top