16 November Friday

കിണറ്റിൽ വെള്ളം കുറയുന്നതിൽ ആശങ്ക വേണ്ട

749104Updated: Thursday Sep 6, 2018

കോഴിക്കോട‌്>പ്രളയാനന്തരം കിണറുകളിൽ  ജലവിതാനം  കുറഞ്ഞിട്ടുണ്ടെങ്കിലും  ആശങ്കപ്പെടേണ്ടതില്ലെന്ന‌്  വിദഗ‌്ധർ. ഭൂഗർഭ ജലവിതാനം അസാധാരണ രീതിയിൽ കുറഞ്ഞിട്ടില്ലെന്നാണ‌് പ്രാഥമിക നിഗമനമെന്ന‌് സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ സയന്റി‌സ‌്റ്റ‌് വി പി ദിനേശൻ പറഞ്ഞു. കിണറുകളിലെ ജലവിതാനത്തിൽ കഴിഞ്ഞവർഷം ആഗസ‌്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ കുറവില്ലെന്ന‌് ഭൂഗർഭ ജലവിഭാഗം ഹൈഡ്രോ ജിയോളജിസ‌്റ്റ‌് കെ എം അബ്ദുൾ അഷ‌്റഫ‌് പറഞ്ഞു. 

സാധാരണ രീതിയിൽ മഴ കഴിയുമ്പോഴുണ്ടാകുന്ന കുറവാണ‌് പല ജലസ്രോതസ്സുകളിലുമുള്ളത‌്. അതേസമയം, ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ വെള്ളത്തിന്റെ അളവ‌് അസാധാരണമായി കുറഞ്ഞു. പുഴകളിലെ വെള്ളം കുറയുന്നതിൽ മറ്റെന്തെങ്കിലും പ്രശ‌്നമുണ്ടോ എന്ന‌് വിശദമായി പരിശോധിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട‌്.

ഉരുൾപൊട്ടിയ സമയത്ത‌് ഭൂമിക്കടിയിലെ പാറയിൽ വിള്ളലുകൾ ഉണ്ടാകും. ആ വിള്ളലുകളിലേക്ക‌് വെള്ളം ഇറങ്ങും. കോഴിക്കോട്‌  ഉരുൾപൊട്ടലുണ്ടായ കണ്ണപ്പൻകുണ്ടിനടുത്ത പ്രദേശങ്ങളിൽ കിണറിൽ വെള്ളം ക്രമാതീതമായി താഴ‌്ന്നിരുന്നു. വിള്ളലുകളിൽ  വെള്ളം നിറഞ്ഞശേഷം പിന്നീട‌് താഴ‌്ച ഉണ്ടായില്ല. മറ്റ‌് ജില്ലകളിലും സമാന പ്രതിഭാസമുണ്ട‌്.

സംസ്ഥാനത്തെ  900 നിരീക്ഷണ കിണറുകളിൽ ഭൂഗർഭ ജലത്തിന്റെ അളവ‌് ഓരോ മാസവും ഭൂഗർഭ ജലവിഭാഗം പരിശോധിക്കുന്നു. പല നിലകളിലായാണ‌് ഭൂമിക്കടിയിൽ മഴവെള്ളം ശേഖരിക്കപ്പെടുന്നത‌്. അത‌് തുല്യമാക്കുന്നതിന്റെ ഭാഗമായി ആ സമയത്ത‌് ജലസ്രോതസ്സിൽനിന്ന‌്  വെള്ളം വലിയും. അപ്പോഴാണ‌് ശരിയായ രീതിയിലുള്ള ഭൂഗർഭ ജലവിതാനം രൂപപ്പെടുക. ഇതാണ‌് ഇപ്പോൾ കണ്ടുവരുന്നതെന്നാണ‌് കരുതുന്നതെന്ന‌് വി പി ദിനേശൻ പറഞ്ഞു.


പ്രധാന വാർത്തകൾ
Top