20 September Thursday

യുവാവ് റോഡരികിൽ മരിച്ച നിലയിൽ; അയൽവാസി കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

അറസ്റ്റിലായ വിപിൻ ചന്ദ്രൻ(ഇടത്‌); മരിച്ച നിലയിൽ കണ്ടെത്തിയ സുരേഷ്‌കുമാർ(വലത്‌)

കോന്നി > അരുവാപ്പുലത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. അരുവാപ്പുലം ഉഷസ് വീട്ടിൽ വിപിൻചന്ദ്രൻ(43)ആണ് പിടിയിലായത്. അരുവാപ്പുലം സ്വദേശി മരുതിമൂട്ടിൽ സുരേഷ്കുമാറിനെ(44)ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പത്തരയോടെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ട യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മതിലിൽ ചാരി നിൽക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും കോന്നി പൊലീസ് അറിയിച്ചു.

കുവൈറ്റിൽ ജോലിയെടുക്കുകയായിരുന്നു ഇരുവരും. ഇവർ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സുരേഷ്കുമാറിന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിപിൻചന്ദ്രനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിനും കൂടുതൽ അന്വേഷണങ്ങൾക്കും  ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top