20 November Tuesday

എസ്‌എഫ്‌ഐ പ്രതിഷേധം വിജയിച്ചു; കേരള സർവ്വകലാശാല പി ജി പരീക്ഷ നീട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

തിരുവനന്തപുരം> ക്ലാസുകൾ പൂർത്തിയാക്കാതെ പരീക്ഷാ നടത്തുവാനുള്ള കേരള യൂണിവേഴ്‌സിറ്റി തീരുമാനത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. പി ജി പരീക്ഷകൾ നേരത്തെയാക്കിയതിൽ പ്രതിഷേധിച്ച്‌  സർവ്വകലാശാല ആസ്‌ഥാനത്ത്‌  പരീക്ഷാ കൺട്രോളറെ ഖൊരാവോ ചെയ്‌തു.

തുടർന്ന്‌ പരീക്ഷമാറ്റാമെന്ന ഉറപ്പു ലഭിച്ചതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. ജൂലൈ 30ന്‌ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്‌തംബർ 30ലേക്ക്‌ മാറ്റി. ഒന്നര മാസം പോലും പല പിജി കോഴ്സുകളിലും ക്ലാസ് നൽകാതെയാണ്‌ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കുറഞ്ഞത്‌  നാല് മാസം ക്ലാസ് വേണ്ടതാണ് എന്ന് വിദ്യാർഥികൾ പറയുന്നു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top