20 September Thursday

വർഗീയത തുലയട്ടെ... ബാനറുമായി സ്വകാര്യ ബസ്‌; ഇന്നത്തെ കലക്‌ഷൻ അഭിമന്യുവിന്റെ കുടുംബത്തിന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

കൊല്ലം> മഹാരാജാസിൽ എസ്‌ഡിപിഐ തീവ്രവാദികൾ കുത്തിക്കൊന്ന അഭിമന്യുവിന്റെ അവസാന മുദ്രാവാക്യവും ഏറ്റെടുത്ത്‌  ഒരു ബസ്‌ സർവീസ്‌. അഭിമന്യുവിന്റെ ചിത്രത്തിനൊപ്പം ‘വർഗീയത തുലയട്ടെ’ എന്നെഴുതിയ ബാനറുമായി വർക്കല ‐ പരവൂർ റൂട്ടിലോടുന്ന മൻഹ ഫാത്തിമയെന്ന ബസാണ്‌ സർവീസ്‌ നടത്തിയത്‌. ഇന്നത്തെ മുഴുവൻ കളക്ഷനും  അഭിമന്യുവിന്റെ കുടുംബത്തിന് നൽകുമെന്ന്‌ ബസുടമയും ജീവനക്കാരും പറഞ്ഞു.ഇന്ന്‌ ബസിൽ കയറുന്ന യാത്രക്കാരിൽനിന്ന്‌ ടിക്കറ്റ്‌ ചാർജ്‌ ഈടാക്കില്ല. പകരം അവർക്ക്‌ ഇഷ്‌ടമുള്ള തുക സംഭാവനയായി നൽകാം. 

ജൂലൈ 2ന്‌ പുലർച്ചെയാണ്‌ പോപ്പുലർ ഫ്രണ്ട്‌ ‐ എസ്‌ഡിപിഐ‐ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ ബിരുദ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നത്‌.വർഗീയതക്കെതിരെ അഭിമന്യുവിന്റെ അവസാന മുദ്രാവാക്യം ഏറ്റെടുത്ത്‌ ഡിവൈഎഫ്‌ഐ 2200 കേന്ദ്രങ്ങളിൽ ചുമരെഴുത്ത്‌ സമരം നടത്തുന്നുണ്ട്‌.

 

പ്രധാന വാർത്തകൾ
Top