22 September Saturday

ഫേസ്‌‌ബുക്ക് സൗഹൃദം: യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയംഗം റിമാന്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ചവറ > ഫേസ്‌ബുക്ക് സൗഹൃദത്തിലൂടെ പ്രണയത്തിലായ ശേഷം നാട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് റിമാന്റില്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം തേവലക്കര പടിഞ്ഞാറ്റക്കര പാലേഴത്തുവീട്ടില്‍ രാജേഷ് കുമാറിനെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്‌തത്.

രാജേഷ് ഒമാനില്‍ ജോലി ചെയ്യുന്ന കാലത്താണ് അവിടെയുണ്ടായിരുന്ന തേവലക്കര സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായത്. ഫേസ്‌ബുക്കിലൂടെയും വാട്‌‌‌‌സപ്പിലൂടെയും വളര്‍ന്ന ബന്ധം ഇരുവരും നാട്ടിലെത്തിയ ശേഷവും തുടരുകയായിരുന്നു.

ഇതിനിടയില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പറയുന്നു. ശേഷം പല കാരണങ്ങള്‍ പറഞ്ഞ് പ്രതി യുവതിയില്‍ നിന്ന് പണം കൈപ്പറ്റുകയും വിസമ്മതിച്ചപ്പോള്‍ ഭീണിപ്പെടുത്തുകയും ചെയ്‌തു.

ഏഴ് ലക്ഷത്തില്‍പരം രൂപ രാജേഷ് പലതവണയായി ഇത്തരത്തില്‍ കൈക്കലാക്കിയെന്നും തന്റെ എടിഎം കാര്‍ഡ് അടക്കം രാജേഷിന്റെ കൈവശമാണെന്നും യുവതി പരാതിയില്‍ പറയുന്നു. ചവറ തെക്കുംഭാഗം എസ്‌ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

കുറ്റിവട്ടം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top