23 September Sunday

മലയാളി നേഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ജിം ക്യാംപെല്ലിന്റെ ട്വീറ്റ്

ലണ്ടൻ > നിപാ രോഗികളെ പരിചരിക്കുന്നതിനിടെ  വൈറസ് ബാധയേറ്റു മരിച്ച മലയാളി നേഴ്‌സ് ലിനിയ‌്ക്ക‌് ലോകാരോഗ്യ സംഘടനയുടെ ആദരം. സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്‌സ് ഡയറക്ടർ ജിം ക്യാംബെൽ ലിനിയെ അനുസ്‌മരിച്ച് ട്വീറ്റ് ചെയ്തു.

നിപായുടെ ആദ്യ ഇരയായ മുഹമ്മദ‌് സാബിത്തിനെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചാണ‌് പേരാമ്പ്ര ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ ലിനി മരിച്ചത‌്.

ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച നേഴ‌്‌സ‌് റസാൻ അൽ നജാറിനെയും ലൈബീരിയയിൽ എബോളയ്ക്കെതിരായ പോരാട്ടത്തിൽ മരിച്ച നേഴ്‌സ‌് സലോം കർവയെയും ലിനിക്കൊപ്പം ജിം ക്യാംബെൽ അനുസ്മരിച്ചു.

ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റും പുതിയ ലക്കത്തിൽ  ലിനിക്ക് ആദരമർപ്പിച്ചു. ആദ്യമായാണ‌്  ഇക്കണോമിസ്റ്റിലെ ഒബിച്ചുറി  പംക്തിയിൽ ഒരു മലയാളി പരാമർശിക്കപ്പെടുന്നത്.മരണക്കിടക്കയിൽനിന്ന് ഭർത്താവ് സജീഷിന് ലിനി എഴുതിയ  കത്തുൾപ്പെടെയാണ‌് ഇക്കണോമിസ്റ്റിലെ ഓർമക്കുറിപ്പ്.  മെയ‌് 21 നാണ‌് ലിനി മരിച്ചത‌്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top