19 January Saturday

വാട‌്സ‌ാപ‌് ഫോട്ടോയുടെ പേരിൽ യുവാവിനെ അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018
സോനിപത‌്>ഹരിയാനയിൽ വാട‌്സ‌ാപ‌് കുടുംബ ഗ്രൂപ്പിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന്റെ പേരിൽ യുവാവിനെ അടിച്ചുകൊന്നു. സോനിപ്പത്തിലാണു സംഭവം. ലവ് ജോഹർ(20) ആണ് കൊല്ലപ്പെട്ടതെന്ന‌് പൊലീസ് പറഞ്ഞു.
ലവിന്റെ സഹോദരൻ അജയ്‍യുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ബന്ധു ദിനേശ‌ാണ‌് ഇരുമ്പ‌് ദണ്ഡുകളും ഇഷ്ടികയും ഉപയോഗിച്ച‌് ലവിനെ കൊന്നത‌്.

ഗ്രൂപ്പിൽ അജയിന്റെ ചിത്രങ്ങൾകണ്ട ശിഖ കോളനിവാസിയായ ദിനേശ‌് പ്രകോപിതനായി തല്ലുകയായിരുന്നു. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ തുടരുകയാണ‌്. അക്രമത്തിൽ ലവിന്റെ സഹോദരൻ അജയിനും പരിക്കേറ്റു.
പ്രധാന വാർത്തകൾ
Top