21 September Friday

പരിസ്ഥിതിക്കായി സിപിഐ എം 3,000 തൈ നട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കൊച്ചി
വൃക്ഷത്തൈകൾ നട്ടും പരിസരം വൃത്തിയാക്കിയും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനമാചരിച്ചു. ജില്ലയിലാകെ മൂവായിരത്തിലധികം തൈകൾ നട്ടു. 2,920 ബ്രാഞ്ചുകളിലും തൈ നട്ടു. ഇതിന്റെ പരിപാലനവും അതത‌് ബ്രാഞ്ചുകൾ ഏറ്റെടുക്കും.

പദ്ധതിയുടെ ജില്ലാതല ഉദ‌്ഘാടനം എറണാകുളം ഏരിയയിൽ കലൂർ എ ജെ ഹാളിനു സമീപം തൈ നട്ട‌് സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്  നിർവഹിച്ചു.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എൻ മോഹനൻ കളമശേരിയിലും ഗോപി കോട്ടമുറിക്കൽ കോതമംഗലത്തും സി എം ദിനേശ‌്മണി വൈറ്റിലയിലും കെ ചന്ദ്രൻപിള്ള പറവൂരിലും വൃക്ഷത്തൈ നട്ടു. മുതിർന്ന നേതാവ‌് എം എം ലോറൻസ‌് കൊച്ചിയിൽ വൃക്ഷത്തൈ നട്ടു.

ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ആർ മുരളീധരൻ ആലുവയിലും എം പി പത്രോസ‌് നെടുമ്പാശേരിയിലും പി എം ഇസ‌്മയിൽ മൂവാറ്റുപുഴയിലും കെ എൻ ഉണ്ണിക്കൃഷ‌്ണൻ പള്ളുരുത്തിയിലും സി കെ മണിശങ്കർ ആലങ്ങാട്ടും ടി കെ മോഹനൻ കാലടിയിലും എൻ സി മോഹനൻ പെരുമ്പാവൂരിലും കെ ജെ ജേക്കബ‌് അങ്കമാലിയിലും വൃക്ഷത്തൈ നട്ട‌് പരിസ്ഥിതിദിനാചരണം ഉദ‌്ഘാടനംചെയ‌്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top