25 September Tuesday

‘ഭൂമിക്കു കാവലായ‌്’ യുവതയും ; ഡിവൈഎഫ‌്ഐ ലക്ഷം തൈ നടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

അങ്കമാലിയിൽ അഡ്വ. കെ എസ് അരുൺകുമാർ ഉദ്‌ഘാടനംചെയ്യുന്നു


കൊച്ചി
ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ “ഭൂമിക്ക് ഒരു കാവൽ’ എന്ന സന്ദേശമുയർത്തി ജില്ലയിൽ ലക്ഷം വൃക്ഷത്തൈ നടുന്ന പദ്ധതിക്ക‌് പരിസ്ഥിതിദിനത്തിൽ തുടക്കമായി.  ജില്ലാതല ഉദ‌്ഘാടനം അങ്കമാലി മിനി സിവിൽസ്‌റ്റേഷൻ പരിസരത്ത് ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി എ ആഷ് അധ്യക്ഷനായി.  കെ പി റജീഷ്, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം അഡ്വ. രശ്മി തോമസ്, ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യക്കോസ് പെരുമ്പാവൂരിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി രതീഷ് കൂത്താട്ടുകുളത്തും എ ഡി സുജിൽ കാക്കനാട്ടും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ വി അനിൽകുമാർ വൈറ്റിലയിലും എ പി പ്രിനിൽ വൈപ്പിനിലും വൈസ് പ്രസിഡന്റ‌്മാരായ രാജീവ് സക്കറിയ ആലുവയിലും സജി ജോർജ‌് മൂവാറ്റുപുഴയിലും ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ സോളമൻ സിജു എറണാകുളം എസ‌്ആർവി ഹൈസ‌്കൂളിലും പി കെ അബ്ദുൾ ഷുക്കൂർ ആലങ്ങാട്ടും തൈകൾ നട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top