21 September Friday

ലീലാ മേനോനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

ലീലാ മേനോൻ അനുസ്മരണത്തിൽ എം കെ ദാസ് സംസാരിക്കുന്നു. ഡോ. സി ജെ ജോൺ, ഡി ദിലീപ് എന്നിവർ സമീപം


കൊച്ചി
പ്രവർത്തനമേഖലയിലെ സമർപ്പണവും ധൈര്യവുമാണ‌് മാധ്യമരംഗത്ത‌് ലീലാ മേനോനെ ഉന്നതിയിലെത്തിച്ചതെന്ന‌് ന്യൂ ഇൻഡ്യൻ എക‌്സ‌്പ്രസ‌് മുൻ റസിഡന്റ‌് എഡിറ്റർ എം കെ ദാസ‌്. എറണാകുളം പ്രസ‌് ക്ലബ‌് സംഘടിപ്പിച്ച ലീലാമേനോൻ അനുസ‌്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയിലെ വനിതാ പത്രപ്രവർത്തനരംഗത്ത‌് പുതുവഴി തെളിച്ചവരിലൊരാളായിരുന്നു ലീലാമോനോനെന്നും അദ്ദേഹം പറഞ്ഞു.മാധ്യമരംഗത്തും ജീവിതത്തിലും ഒരുപോലെ പോരാടിയാണ‌് ലീലാ മേനോൻ മാതൃകയായതെന്ന‌് ഡോ. സി ജെ ജോൺ പറഞ്ഞു.

പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് അധ്യക്ഷനായി. സഹപ്രവർത്തകരും മുതിർന്ന മാധ്യമപ്രവർത്തകരുമായ പ്രേമ മന്മഥൻ, കെ എസ‌് സുധി, മുരളി പാറപ്പുറം, വി സുബ്രഹ‌്മണ്യൻ, എ മാധവൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ‌്ക്ലബ‌് സെക്രട്ടറി സുഗതൻ പി ബാലൻ സ്വാഗതവും വൈസ‌് പ്രസിഡന്റ‌് അനിതാ മേരി ഐപ‌് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top