17 November Saturday

ഇന്ധനവിലവർധന : ജീവനക്കാരും അധ്യാപകരും ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കൊച്ചി
പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർനയങ്ങൾക്കെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്നധർണ നടത്തി.

എറണാകുളം ബോട്ട്‌ജെട്ടിയിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം അഡ്വ. എം അനിൽകുമാർ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണപ്രസാദ്,  സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ‌് സുരേഷ‌്കുമാർ,   കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം വിനു ജോസഫ് എന്നിവർ സംസാരിച്ചു.

എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ സ്വാഗതവും കെജിഒഎ ജില്ലാ കമ്മിറ്റിയംഗം സി പി കൃഷ്ണൻ നന്ദിയും പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് മാധുരീദേവി അധ്യക്ഷയായി.
പെരുമ്പാവൂരിൽ ടെൽക‌് ചെയർമാൻ എൻ സി മോഹനൻ, ആലുവയിൽ സിഐടിയു ഏരിയ സെക്രട്ടറി കെ ജെ ഐസക്, പറവൂരിൽ സിഐടിയു ഏരിയ സെക്രട്ടറി കെ സി രാജീവ്, മൂവാറ്റുപുഴയിൽ സിഐടിയു ഏരിയ സെക്രട്ടറി പി എം സഗീർ, കോതമംഗലത്ത് സിഐടിയു ഏരിയ സെക്രട്ടറി കെ എ ജോയ്, കൊച്ചിയിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ വിപിൻരാജ് എന്നിവർ ഉദ്ഘാടനംചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ  ടി എൻ മിനി,   കെ  എൽ മാഗി, രാജമ്മ രഘു, സി കെ സതീശൻ, കെ കെ സുനിൽകുമാർ, ഡയന്യൂസ് തോമസ്, കെ ജെ ഷൈൻ, അജി നാരായണൻ, കെ വി ബെന്നി, ടി ആർ സോമൻ, ജോർജ് ബാസ്റ്റിൻ, എൻ ബി മനോജ്, പി ടി കൃഷ്ണൻ, കെ വി ലാലു എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top