21 September Friday

‘ഹരിതം സഹകരണം’ പദ്ധതിക്ക‌് ജില്ലയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ആലുവ
‘ഹരിതം സഹകരണം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുപ്പത്തടം ഗവ. ഹൈസ്കൂളിൽ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം എസ് ലൈല നിർവഹിച്ചു. കുടുംബശ്രീകൾക്കും സ്വാശ്രയ ഗ്രൂപ്പുകൾക്കും മുതിർന്ന സഹകാരികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി അധ്യക്ഷനായി.   ഡെപ്യൂട്ടി രജിസ്ട്രാർ സുരേഷ് മാധവൻ മുഖ്യപ്രഭാഷണം നടത്തി. അസി. രജിസ്ട്രാർ (പ്ലാനിങ‌്) പി ജി നാരായണൻ, എഫ‌്ഐടി ചെയർമാൻ ടി കെ മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, എം കെ ബാബു, ടി കെ വത്സൻ, ടി കെ ഷാജഹാൻ, വി കെ ഷാനവാസ്, ടി ജെ ടൈറ്റസ്, എം ജി രാമകൃഷ്ണൻ, എം കെ പ്രകാശൻ, എസ് മോഹനൻ, ടി കെ കുട്ടി, അഡ്വ. മനോജ് വാസു, എ എ സാബു, പി സുകുമാരൻ നായർ, ഇ ബാലകൃഷ്ണപിള്ള, കെ ജെ  സെബാസ‌്റ്റ്യൻ, കെ പി  പത്മിനി, ജി  അജിതകുമാരി, എം എസ് അഭിലാഷ്, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി എച്ച് സാബു എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top