21 November Wednesday

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ഏലൂർ നഗരസഭയിലെ കുറ്റിക്കാട്ടുകര, പുതിയ റോഡ് ഭാഗങ്ങളിലെ ഫിൽ ഫിൽ റസ്റ്റോറന്റ്, കിച്ചൺ ഹട്ട്, സീ ബ്ലൂ ബേക്കറി ആൻഡ‌് ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ എണ്ണ, ബീഫ്ഫ്രൈ, മീൻ വറുത്തത്, ചപ്പാത്തി, പൊറോട്ട, കാലാവധി കഴിഞ്ഞ ആട്ട, പഞ്ചസാര എന്നിവയാണ് പിടിച്ചെടുത്തത്.
ഇവിടങ്ങളിലെ ഫ്രിഡ്ജും അടുക്കളയും വൃത്തിഹീനമായിരുന്നു.

24 മണിക്കൂറിനുള്ളിൽ ന്യൂനത പരിഹരിക്കാനാവശ്യപ്പെട്ട് നഗരസഭ ഹോട്ടലുടമകൾക്ക‌് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വി എം പ്രഭാഷിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ബോണി ബെന്നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top