21 July Saturday

ഓഖി ദുരന്തം : 4 മൃതദേഹം കൂടി കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

കൊച്ചി >  ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍കൂടി ചൊവ്വാഴ്ച കണ്ടെത്തി. ഉച്ചയോടെ കൊച്ചിയിലെ പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ ഫിഷറീസ് വകുപ്പിന്റെ കടല്‍സംരക്ഷണസേനയ്ക്കാണ് ലഭിച്ചത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

കടലില്‍ കുടുങ്ങിയ 72 മത്സ്യത്തൊഴിലാളികളെക്കൂടി തീരസംരക്ഷണസേന രക്ഷപ്പെടുത്തി. ഇവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്നാട് സ്വദേശികളുമാണ്. ആറു ബോട്ടുകളിലായി ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവരുള്ളത്. കടല്‍ ഏറെക്കുറെ ശാന്തമായതോടെ കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍സര്‍വീസുകള്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നാലു കപ്പലുകളാണ് യാത്രക്കാരുമായി പുറപ്പെട്ടത്.

പ്രധാന വാർത്തകൾ
Top