Top
18
Monday, December 2017
About UsE-Paper

സെക്രട്ടറിയറ്റ് അസിസ്റ്റന്റടക്കം 18 തസ്തികകളില്‍ പിഎസ്സി അപേക്ഷ ക്ഷണിക്കും

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സെക്രട്ടറിയറ്റ് അസിസ്റ്റന്റടക്കം 18  തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്തദിവസം പുറത്തിറങ്ങും.

സെക്രട്ടറിയറ്റ്, പിഎസ്സി, അഡ്വക്കറ്റ് ജനറല്‍ ഓഫീസ് (എറണാകുളം), ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്മെന്റ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, സ്പെഷ്യല്‍ ജഡ്ജി ആന്‍ഡ് എന്‍ക്വയറി കമീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്, ഓഡിറ്റര്‍ (നേരിട്ടും താഴ്ന്ന ശമ്പളനിരക്കിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് തസ്തികമാറ്റം വഴിയും) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുക. വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കേരള ലെജിസ്ളേച്ചര്‍ സെക്രട്ടറിയറ്റില്‍ റീഡര്‍ ഗ്രേഡ്-2 എന്നീ തസ്തികയിലേക്കും അപേക്ഷ ക്ഷണിക്കും.

ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പുകളില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ).

വ്യാവസായിക പരിശീലനവകുപ്പില്‍ ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയല്‍ അസിസ്റ്റന്റ്- ഇംഗ്ളീഷ്, ടര്‍ണര്‍ എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (ജില്ലാതലം- തിരുവനന്തപുരം, കോട്ടയം, പാലക്കാട്), മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-2 (പട്ടികവര്‍ഗക്കാര്‍ക്കുമാത്രം), കോളേജ് വിദ്യാഭ്യാസവകുപ്പില്‍ ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് (എന്‍സിഎ- എസ്സി), ജിസിഡിഎയില്‍ ടൌണ്‍ പ്ളാനിങ് ഓഫീസര്‍ (എന്‍സിഎ- ഈഴവ/തിയ്യ/ബില്ലവ), ആരോഗ്യവകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 (എന്‍സിഎ- കണ്ണൂര്‍ -എസ്ഐയുസി നാടാര്‍, പാലക്കാട്- ഹിന്ദു നാടാര്‍), സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് വകുപ്പില്‍ അറ്റന്‍ഡര്‍ (പ്ളേറ്റ് ഗ്രെയിനിങ്- തിരുവനന്തപുരം- എന്‍സിഎ- എസ്സി) എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കും.