Top
21
Tuesday, November 2017
About UsE-Paper
കോടികളുടെ വിസാ തട്ടിപ്പ്

ബിജെപി നേതാവിന്റെ 2 മക്കളുള്‍പ്പെടെ 5 പേര്‍ റിമാന്‍ഡില്‍

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

കൊട്ടാരക്കര > ബിജെപി നേതാവിന്റെ വീട്ടില്‍ നടന്ന കോടികളുടെ വിസാ തട്ടിപ്പുകേസില്‍ അഞ്ചു പ്രതികളെ റിമാന്റ് ചെയ്തു. കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം ഗോകുലത്തില്‍ ഹരികൃഷ്ണന്‍ (24) ഗിരി കൃഷ്ണന്‍ (21) എന്നിവരും ഇവരുടെ സഹായികളായ മാന്നാര്‍ എണ്ണക്കാട് നന്ദനം വീട്ടില്‍ സന്തോഷ് (38) കുണ്ടറ നെടുമ്പന സ്നേഹാലയത്തില്‍ സുനില്‍ (41) വാക്കനാട് സുരേഷ് മന്ദിരത്തില്‍ സുരേഷ്കുമാര്‍ (കുട്ടന്‍  37) എന്നിവരെയാണ് കൊട്ടാരക്കര സബ്ജയിലില്‍ റിമാന്റ്് ചെയ്തത്. പ്രധാന പ്രതി കോന്നി ഇളകൊല്ലൂര്‍  കിഴവളളൂര്‍ കുഴിപ്പറമ്പില്‍ വീട്ടില്‍ പ്രിന്‍സ് സക്കറിയ (32) ഒളിവിലാണ്. മറ്റൊരു ഏജന്റായ ശ്രീകുമാറിനെയും പൊലീസ് തിരയുന്നു.

ബിജെപി നേതാവും  ഒബിസി മോര്‍ച്ച കൊട്ടാരക്കര മണ്ഡലം പ്രസിഡന്റുമായ കോട്ടപ്പുറം ബിജുവിന്റെ വീട്ടിലാണ് തട്ടിപ്പ് നടന്നത്. ഇയാളുടെ മക്കളാണ് പൊലീസ് അറസ്റ്റിലായ ഹരികൃഷ്ണനും ഗിരികൃഷ്ണനും. കോട്ടപ്പുറത്തെ ഇവരുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വെച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഹരികൃഷ്ണനും ഗിരി കൃഷ്ണനുമാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. 2017 മാര്‍ച്ച് മുതലാണ് ഇവര്‍ തട്ടിപ്പ് തുടങ്ങിയത്.

ദുബായിലെ പല കമ്പനികളിലായി ജോലി വാഗ്ദാനം ചെയ്ത് വിസയ്ക്ക് വേണ്ടി അറുപതിനായിരം രൂപ മുതല്‍ 1,20,000 രൂപവരെ പലരില്‍ നിന്നായി കൈപ്പറ്റി. ബാക്കി തുക ഗള്‍ഫില്‍ ചെന്ന് ജോലിയില്‍ പ്രവേശിച്ചശേഷം നല്‍കിയാല്‍ മതി എന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. വിശ്വാസ്യതയ്ക്ക് വേണ്ടി തുക എഴുതിയ ചെക്ക് ഒപ്പിട്ടു പകരം നല്‍കുകയും ചെയ്തു. 60 ദിവസത്തിനുള്ളില്‍ വിസ ലഭിക്കും എന്ന വാഗ്ദാനവും നല്‍കി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതായതോടെ  അന്വേഷിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ദിവസങ്ങള്‍ നീട്ടിക്കൊണ്ടു പോയി. തട്ടിപ്പിനിരയായ 350ല്‍ പരം ആളുകള്‍ പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാവിലെ മുതല്‍ പരാതിപ്രവാഹമായിരുന്നു. പ്രതികളെ കൊട്ടാരക്കര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിറിമാന്റ്് ചെയ്തു.

Related News

കൂടുതൽ വാർത്തകൾ »