15 November Thursday

മദ്രസവിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇമാം അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

കായംകുളം > മദ്രസ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇമാം അറസ‌്റ്റിൽ. പുത്തൻതെരുവ് ജുമാ മസ്ജിദ് ഇമാമായിരുന്ന ആദിക്കാട്ടുകുളങ്ങര തറയിൽതെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് (35) പോക‌്സോ നിയമപ്രകാരം കായംകുളം പൊലീസ് അറസ്റ്റ് ചെയ‌്തത്. ജൂലൈ 15നായിരുന്നു സംഭവം.

മദ്രസയിലെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആക്ഷേപം. സംഭവം വിവാദമായതോടെ രാജിവെച്ച് പോയ ഇദ്ദേഹം ഇതേ പള്ളിയിൽ രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതല ഏൽക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.

ഇമാമിനെ അറസ‌്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച് ഒരു സംഘം പൊലീസ് സ്റ്റേഷനിൽ തടിച്ച് കൂടിയത് സംഘർഷത്തിന് ഇടയാക്കി. കായംകുളം ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇമാമിനെ റിമാന്റ‌് ചെയ‌്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top