24 September Monday

വിദ്യാർഥികൾക്ക‌് പഠനോപകരണങ്ങളുമായി എസ‌്എഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


കൊച്ചി
പ്രളയബാധിത മേഖലകളിലെ വിദ്യാർഥികൾക്ക് എസ്എഫ്ഐയുടെ കൈത്താങ്ങ‌്. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കാണ‌് എസ‌്എഫ‌്ഐയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്യുന്നത‌്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഐരൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ വനിതാകമീഷൻ ചെയർപേഴ‌്സൺ എം സി ജോസഫൈൻ നിർവഹിച്ചു.

ഐരൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെയും സെന്റ് തോമസ് എൽപി സ്കൂളിലെയും വിദ്യാർഥികൾക്കാണ‌് പഠനോപകരണങ്ങൾ നൽകിയത‌്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അമൽ ജോസ‌് അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.

സെന്റ് തോമസ് എൽപി സ്കൂൾ അധ്യാപിക എം വി ആനി, പഞ്ചായത്തംഗം പി വി തോമസ്, പിടിഎ പ്രസിഡന്റ് ടി വി ബിനു, ഐരൂർ സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ ജോൺസൺ വടക്കാഞ്ചേരി, പ്രധാന അധ്യാപകൻ മാത്യു ജോൺ എന്നിവർ സംസാരിച്ചു.

 


പ്രധാന വാർത്തകൾ
Top