15 November Thursday

ജലന്ധർ ബിഷപ‌് : കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണസംഘം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ രൂപതാ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി അന്വേഷണസംഘം. അന്വേഷണപുരോഗതി ഐജി വിജയ് സാഖറെയെ അറിയിച്ച കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം തുടർനടപടികളും ചർച്ചചെയ്തു.

വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിൽ ജലന്ധറിലെത്തി നേരത്തെ ബിഷപ്പിന്റെ മൊഴിയെടുത്തിരുന്നു. പരാതിക്കാരിയുടെയും മറ്റു സാക്ഷികളുടെയും മൊഴികളും ഇവർ ശേഖരിച്ചിരുന്നു. ബിഷപ്പിന്റെ സന്ദർശനവുമായി ബന്ധെപ്പട്ട മറ്റ് തെളിവുകളും അന്വേഷണസംഘത്തിന്റെ കൈയിലുണ്ട്. ഇതുമായി ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിലാണ്  കൃത്യതയോടെയുള്ള തെളിവുകൾ ശേഖരിക്കാൻ ശ്രമം നടത്തുന്നത്.

ബിഷപ്പിനെ ചോദ്യംചെയ്യാൻ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. ഇനി ലഭിക്കുന്ന തെളിവുകളുടെകൂടി പശ്ചാത്തലത്തിലാകും തീരുമാനമെടുക്കുക. അടുത്ത ഒരാഴ്ച അന്വേഷണം എങ്ങനെ വേണമെന്നതുസംബന്ധിച്ച് ഐജി ചർച്ചചെയ്തു. സംഘത്തിനുമേൽ ഒരുവിധ സമ്മർദവുമില്ലെന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കർ പ്രതികരിച്ചു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top