16 November Friday

നടക്കാവ‌് സ‌്കൂൾ മാതൃക; ഒരു മണിക്കൂറിൽ 10 ലക്ഷം സമാഹരിച്ച‌് കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

കോഴിക്കോട‌്
നടക്കാവ‌് ഗവ. വൊക്കേഷണൽ ഗേൾസ‌് ഹയർസെക്കൻഡറി സ‌്കൂൾ വീണ്ടും കേരളത്തിനാകെ മാതൃകയാകുന്നു. പ്രളയദുരിതത്തിൽപ്പെട്ടവരോട‌് ഈ സ‌്കൂളിലെ വിദ്യാർഥിനികൾക്ക‌് പറയാനുള്ളത‌് ‘ഞങ്ങളുണ്ട‌് കൂടെ’ എന്നാണ‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കുട്ടികൾ ഒരു മണിക്കൂറിനുള്ളിൽ സമാഹരിച്ചത‌് പത്ത‌ുലക്ഷം രൂപയാണ‌്. സ‌്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ സ‌്കൂൾ ലീഡർ ശ്രീലക്ഷ‌്മിയിൽനിന്ന‌് തുക ഏറ്റുവാങ്ങി.  അഞ്ചാം ക്ലാസ‌് മുതൽ പ്ലസ‌്ടുവരെയുള്ള 2560 വിദ്യാർഥിനികളാണ‌് ഒരു മണിക്കൂറിനുള്ളിൽ 10,05,050 രൂപ സമാഹരിച്ചത‌്. ഈ കുട്ടികളുടെ പ്രവർത്തനം നാടിനാകെ മാതൃകയാണെന്ന‌് മന്ത്രി പറഞ്ഞു. അന്യന്റെ ദുഃഖത്തിൽ പങ്കുചേരാനുള്ള വലിയ മനസ്സ‌് ഇവർക്കുണ്ട‌്. നാടിന്റെ അഭിമാനമായ കുട്ടികളെ സർക്കാർ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. സ‌്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ജീവനക്കാരും എ പ്രദീപ‌്കുമാർ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top