23 July Monday

# നീലക്കുറിഞ്ഞി ഉദ്യാനംഅതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് വനംവകുപ്പ്

കെ ടി രാജീവ്Updated: Monday Dec 4, 2017


വട്ടവട > മൂന്നാര്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ സംബന്ധിച്ച തര്‍ക്കത്തിന് 11 വര്‍ഷത്തെ പഴക്കമുണ്ടെന്നും കുറിഞ്ഞി പൂക്കുംമുമ്പ് പ്രശ്നം പരിഹരിക്കേണ്ടത് മേഖലയുടെ സംരക്ഷണത്തിന് അനിവാര്യമാണെന്നും വനംവകുപ്പ് റിപ്പോര്‍ട്ട്. വിവിധ പരാതികളുടെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ മൂന്നാര്‍ ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വിശദമായ റിപ്പോര്‍ട്ടാണ് ആഗസ്ത് 25ന് കലക്ടര്‍ ജി ആര്‍ ഗോകുലിന് സമര്‍പ്പിച്ചത്. പകര്‍പ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കും നല്‍കി. പ്രശ്നം വഷളാകാതിരിക്കാന്‍ ഉദ്യാനത്തിന്റെ അതിര് വ്യക്തമായി തിരിക്കണം. അവകാശതര്‍ക്കങ്ങള്‍ പരിഹരിച്ചും പടിഞ്ഞാറ് അതിര്‍ത്തി നിര്‍ണയിച്ചും പ്രശ്നം പരിഹരിക്കാന്‍ സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രാഥമിക വിജ്ഞാപനമിറക്കിയതില്‍ ഉള്‍പ്പെട്ട ബ്ളോക്ക് നമ്പര്‍ 58ല്‍ കൃഷിയിടങ്ങളും വീടും ഉള്ളതായും ഭൂമിയില്‍ യൂക്കാലിപ്റ്റസ് നട്ടുപിടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കടവരി, തട്ടാപാറ മേഖലയില്‍ പച്ചക്കറികൃഷിയും ചെക്ക്ഡാമുകളും ഉണ്ട്. ബ്ളോക്ക് നമ്പര്‍ 62ല്‍ റീസര്‍വെ 183ല്‍ കൃഷിയിടങ്ങളുമുണ്ട്.
 

പ്രധാന വാർത്തകൾ
Top