16 November Friday

ഹനാൻ സുഖം പ്രാപിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കൊച്ചി > കാറപകടത്തെത്തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാന്റെ ആരോഗ്യസ്ഥിതി ശസ‌്ത്രക്രിയയ‌്ക്കുശേഷം മെച്ചപ്പെട്ടു. ഹനാനെ പോസ‌്റ്റ‌് ഓപ്പറേറ്റീവ‌് വാർഡിലേക്ക‌് മാറ്റി.  മൂത്രതടസ്സം, കാലുകൾക്ക‌് മരവിപ്പ് എന്നിവയുള്ളതിനാൽ ഹനാൻ ഏതാനും ദിവസം ഐസിയുവിൽ ആയിരിക്കും.

പഠനച്ചെലവിന‌് മീൻവിൽപന നടത്തിയതിലൂടെ ശ്രദ്ധേയയായ ഹനാന‌് തിങ്കളാഴ‌്ച പുലർച്ചെ കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിലാണ‌് പരിക്കേറ്റത‌്. നട്ടെല്ലിന്റെ 12﹣ാം കശേരുവിൽ സാരമായ പൊട്ടലുണ്ടെന്ന‌് കണ്ടെത്തിയതിനെത്തുടർന്നാണ‌് അടിയന്തരശസ‌്ത്രക്രിയ നടത്തിയത‌്.  ഒടിവിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടൻതന്നെ ശസ്ത്രക്രിയനടത്താൻ ന്യൂറോ സർജൻ ഡോ. ഹാരൂൺ എം പിള്ള തീരുമാനിക്കുകയായിരുന്നു. ഒടിഞ്ഞ നട്ടെല്ലിന്റെ ഭാഗം  മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ  റോഡ്സും സ്ക്രൂവും ഉപയോഗിച്ച് ബലപ്പെടുത്തി. 

മന്ത്രിമാരായ കെ കെ ശൈലജ, തോമസ് ഐസക്,  ഇ പി ജയരാജൻ, പ്രതിപക്ഷ നേതാവ‌് രമേഷ് ചെന്നിത്തല, എസ് ശർമ എംഎൽഎ തുടങ്ങിവർ ആശുപത്രിയിൽ വിളിച്ച‌് ഹനാന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. ആരോഗ്യവകുപ്പ് ഹനാന് എല്ലാ സഹായസഹകരണങ്ങളും  വാഗ്ദാനം ചെയ്തിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top