23 September Sunday

ഹനാന്റെ ചികിൽസാ ചെലവ്‌ സർക്കാർ വഹിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ഹനാൻ മുഖ്യമന്ത്രിക്കൊപ്പം (ഫയൽഫോട്ടോ)

തിരുവനന്തപുരം> വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും. 
മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ മന്ത്രി ഇ.പി ജയരാജനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു.

സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഹനാന് നൽകണമെന്നും സർക്കാരിന്റെ എല്ലാ സഹായ ഉണ്ടാകുമെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.

ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ  ശൈലജ അറിയിച്ചു. അപകട വിവരമറിഞ്ഞ് മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു.

പ്രധാന വാർത്തകൾ
Top