17 November Saturday

വിവാഹ സൽക്കാരം ചുരുക്കി 5 ലക്ഷം രൂപ ദുരിതാശ്വാസത്തിന‌് നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ തൃക്കാക്കര സ്വദേശിയായ നവവരൻ മുഹമ്മദ് സിദ്ദിഖ്‌ അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്യുന്നു

തൃക്കാക്കര
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക‌് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം ഐ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് സിദ്ധിഖാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചത്. സെപ്തംബർ രണ്ടിനായിരുന്നു വിവാഹം. അതിന് മുമ്പ‌് മുഖ്യമന്ത്രിയെ സന്ദർശിച്ച് തുക കൈമാറി. കുമ്പളം അജ്മൽ മൻസിലിൽ ഇ എസ് അബൂബക്കറിന്റെ മകൾ അജ്സാനിയയാണ് വധു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top