14 November Wednesday

ദുരിതാശ്വാസ കിറ്റുകളുടെ പേരിൽ കൗൺസിലർക്കെതിരെ കോൺഗ്രസിന്റെ രാഷ‌്ട്രീയ നാടകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കൊച്ചി
കക്ഷി രാഷ‌്ട്രീയത്തിനതീതമായി നാട്ടുകാർ ഏറ്റുവാങ്ങി സൂക്ഷിച്ച ആശ്വാസ കിറ്റുകളുടെ പേരിൽ കോൺഗ്രസിന്റെ  രാഷ‌്ട്രീയ നാടകം.  വടുതലയിൽ തിങ്കളാഴ‌്ച വൈകിട്ടായിരുന്നു സംഭവം.
പ്രളയബാധിതർക്ക് നൽകാനുള്ള 788 സർക്കാർ കിറ്റുകൾ ഉച്ചയോടെയാണ് വടുതലയിലെത്തിച്ചത്. മതസ്ഥാപനങ്ങളിൽ കിറ്റുകൾ സൂക്ഷിക്കരുതെന്ന് അസിസ്റ്റന്റ് വില്ലേജ് ഓഫീസർ പറഞ്ഞതനുസരിച്ച് വടുതല വളവിലെ ഗോഡൗണിലാണ‌് കിറ്റുകൾ ഇറക്കി വച്ചത്. രാഷ്ട്രീയ ഭേദമില്ലാതെ നിരവധി പേർ സഹകരിച്ചാണ‌് കിറ്റുകൾ ഗോഡൗണിലേക്കെത്തിച്ചത്. ഇതിനുശേഷം മുറിയുടെ താക്കോൽ കൗൺസിലറെ ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ  വൈകിട്ടോടെ കോൺഗ്രസ്  പ്രവർത്തകരെത്തി രാഷ്ട്രീയ മുതലെടുപ്പിനായി കൗൺസിലർ സർക്കാർ കിറ്റുകൾ പൂഴ‌്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ച‌് പ്രകടനം നടത്തുകയായിരുന്നു.
 ഇതിന‌് അനുകൂലമായ നടപടിയാണ‌് ചേരാനല്ലൂർ വില്ലേജ് ഓഫീസർ ഷിനോയ് സ്വീകരിച്ചതെന്ന‌് സിപിഐ എം പ്രവർത്തകർ പറയുന്നു.  
 ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പോലും തുനിയാതെ  കൗൺസിലറിൽനിന്ന് താക്കോൽ തിരികെ  വാങ്ങി.
ദുരിതാശ്വാസ പ്രവർത്തനങ്ങളിലൊന്നും ഇതുവരെ ഭാഗമാകാത്ത കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ ജാള്യതമറയ്ക്കാനാണ് ഇത്തരം തരംതാണ പ്രവർത്തികൾ ചെയ്യുന്നതെന്നും സിപിഐ എം പ്രവർത്തകർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top